banner

News & events

ORIENTATION CLASS FOR SSLC PASSED STUDENTS AND PARENTS 8 May 2018

SSLC പാസായി +1 ന് ചേരാൻ ആഗ്രഹിക്കുന്ന കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും ഒരു പാട് ആശങ്കകൾ ഉണ്ടാവാറുണ്ട്. കുട്ടികളുടെയും രക്ഷിതാക്കളുടെയും സമൂഹത്തിന്റെയും ആശങ്കകൾ അകറ്റി ഒരു നല്ല നാളെയിലേക്ക് കൈപിടിച്ചു അവരെ നടത്തുക എന്നത് ഏതൊരു വിദ്യാലയത്തിന്റെയും കടമയാണ്. പലപ്പോഴും ഇത്തരം കടമകൾ മറന്ന് സ്വന്തം സൗകര്യങ്ങൾ നോക്കി ക്ലാസിൽ പോവുകയും തന്റെ കുടുമ്പ കാര്യങ്ങൾ കഴിഞ്ഞു മതി അദ്ധ്യാപനം എന്ന് കരുതുന്ന അദ്ധ്യാപക സമൂഹവും വിദ്യാഭ്യാസത്തിന്റെ മൂല്യം മറന്ന വിദ്യാഭ്യാസ മേഘലയുമാണ് നമ്മുടെ സമൂഹത്തിന്റെ അപചയത്തിന് കാരണം. ഇതിൽ നിന്നും വ്യത്യസ്ത രാവുകയാണ് NNM H SS ലെ അദ്ധ്യാപകരും അനദ്ധ്യാപകരും. ഈ സ്ഥാപനത്തിൽ നിന്നും മാത്രമ ല്ല SSLC കഴിഞ്ഞിരിക്കുന്ന കുട്ടികളുടെയും രക്ഷിതാക്കളുടെയും ആശങ്കകളകറ്റി അവരുടെ ഭാവി എവിടെയാണ് എന്ന് കുട്ടികൾക്ക് സ്വയം തീരുമാനിക്കാൻ സഹായകമാവുന്ന രീതിയിൽ ഒരു ഒറിയന്റേഷൻ ക്ലാസ് ആണ് NNM HSS സങ്കടിപ്പിക്കുന്നത്. അവധിക്കാലത്ത് ഉത്തരവാദിത്ത്വങ്ങൾ ഏറ്റെടുക്കാതെ ഒഴിഞ്ഞിരിക്കുന്നതിനു പകരം ഇങ്ങനെ ഒരാശയം മുന്നാട്ട് വച്ചത് മനോജ് മാസ്റ്ററാണ്. ഓൺ ലൈൻ അപേക്ഷ നൽകാൻ കുട്ടികൾക്ക് സ്കൂളിൽ അവസരമൊരുക്കാനും മുന്നോട്ട് വന്നതും അദ്ദേഹം തന്നെ. ഇത് മറ്റ് ചില അദ്ധ്യാപകരോട് പറഞ്ഞപ്പഴും എല്ലാവരും സന്തോഷത്തോടെ മുന്നോട്ട് വന്നു . ഇന്നത്തെ ഈ ക്ലാസിന് എത്തിയ കുട്ടികളെയും രക്ഷിതാക്കളെയും നോക്കിയാലറിയും ഈ ദൗത്യത്തിന്റെ ഗുണം. ഇവരെല്ലാം ഇത് ഒരു പാട് ആഗ്രഹിച്ചിരുന്നു എന്നത് ദേവകിയമ്മ മെമ്മോറിയൽ ടീച്ചർ എഡ്യുകേഷൻ കോളജ് ഓഡിറ്റോറിയം നിറഞ്ഞു കവിഞ്ഞ അവസ്ഥ കണ്ടാലറിയാം. സമൂഹ നൻമക്കാവട്ടെ നമ്മളുടെ പ്രവർത്തനം. മനോജ് മാസ്റ്റർക്കും, BK മാസ്റ്റർക്കും ഇതുമായി സഹകരിച്ച് രാവിലെ നേരത്തെ എത്തിയ ഇവിടുത്തെ എല്ലാ അനദ്യാപക അദ്ധ്യാപകർക്കും നമ്മളോട് എല്ലാത്തിലും സഹകരിക്കുന്ന പി.ടി.എ. ക്കും ഒരായിരം നന്ദി. നാളെ 9 മേയ് മുതൽ ഓൺ ലൈൻ അപേക്ഷ നൽകാൻ വേണ്ട സംവിധാനവും നമ്മളുടെ NNM HSSൽ ഏർപ്പെടുത്തിയിട്ടുണ്ട് എന്നതും എല്ലാവരെയും അറിയിക്കുക. കുറിച്ചറിയാത്തവർ അക്കാരണത്താൽ മാറി നിൽക്കാതെ അറിയാവുന്നവരിൽ നിന്നും ചോദിച്ചറിഞ്ഞ് ഇതിന്റെ ഭാഗമാവണം എന്നും പറഞ്ഞുകൊള്ളട്ടെ.

ABOUT US

Chelembra is now known in the map as the land for Education. Thanks to the efforts of Mr. K V Sankaranarayanan, popularly known as Maanuettan.

FIND ME

CONTACTS

CHELEMBRA, Pulliparamba P.O.,Malappuram Dt.- 673634, Kerala. Ph/Fax: 0483-2890087(Highschool), 0483-2891624(Higher Secondary), Mob: 9400705240(Headmistress), 9947395754(Principal)
E mail: nnmhsschelembra@gmail.com

Copyright © Narayanan Nair Memorial Higher Secondery School . All Rights Reserved